Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kanjirappally Diocese

സഭ കാലത്തിനൊത്ത് സജ്ജമാകണം: മാര്‍ തോമസ് തറയില്‍

കു​ട്ടി​ക്കാ​നം: ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ ന​ന്മ​യും സാ​ധ്യ​ത​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര​വ​ള​ര്‍ച്ച പ്ര​യോ​ജ​ന​പ്പെ​ടും വി​ധം സ​ഭ കാ​ല​ത്തി​നൊ​ത്തു സ​ജ്ജ​മാ​ക​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ര​ണ്ടാ​മ​ത് എ​പ്പാ​ര്‍ക്കി​യ​ല്‍ അ​സം​ബ്ലി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍.

സ​ഭ​യെ ത​ക​ര്‍ക്കാ​നും ത​ള​ര്‍ത്താ​നും ഭ​യ​പ്പെ​ടു​ത്താ​നും പ​ല ത​ല​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന നീ​ക്ക​ങ്ങ​ളെ ധീ​ര​മാ​യ ചെ​റു​ക്കാ​നും ക്രൈ​സ്ത​വ സ്വ​ത്വ​ബോ​ധം ധീ​ര​മാ​യി മു​റു​കെപ്പിടി​ക്കാ​നും ക​ഴി​യ​ണം. എ​ഫ്‌​സി​ആ​ര്‍എ ബി​ല്‍ പാ​സാ​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ നീ​ക്ക​വും ദ​ളി​ത ക​ത്തോ​ലി​ക്ക​ര്‍ക്ക് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ന്ന​തും മി​ഷ​ന​റി​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തു​മൊ​ക്കെ ക്രൈ​സ്ത​സ​മൂ​ഹ​ത്തെ അ​പ​ര​വ​ത്ക​രി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നും മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

രൂ​പ​ത​യു​ടെ​യും സ​ഭ​യു​ടെ​യും മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന് ഗു​ണ​ക​ര​മാ​കും വി​ധ​മു​ള്ള ആ​ലോ​ച​ന​ക​ള്‍ക്കും ആ​സൂ​ത്ര​ണ​ങ്ങ​ള്‍ക്കും ഒ​രു​ക്ക​ങ്ങ​ള്‍ക്കും എ​പ്പാ​ര്‍ക്കി​യ​ല്‍ അ​സം​ബ്ലി വേ​ദി​യാ​യ​താ​യി അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ പ​റ​ഞ്ഞു.

പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി ഡോ.​ബി​നോ പി. ​ജോ​സ്, സി​ഞ്ചെ​ല്ലൂ​സ് ഫാ.​ഡോ. സെ​ബാ​സ്റ്റ്യ​ന്‍ കൊ​ല്ലം​കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​പ്പാ​ര്‍ക്കി​യ​ല്‍ അ​സം​ബ്ലി റി​പ്പോ​ര്‍ട്ട് ചാ​ന്‍സല​ര്‍ ഫാ.​ഡോ. മാ​ത്യു ശൗ​ര്യാം​കു​ഴി അ​വ​ത​രി​പ്പി​ച്ചു.

ഇ​ന്ന​ലെ സാ​മൂ​ഹി​ക സ​മ്പ​ര്‍ക്ക മാ​ധ്യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് ഫാ.​ഡോ. സാ​ബു കു​മ്പു​ക്ക​ലും ന​വീ​കൃ​ത പ്രേ​ഷി​ത സ​മൂ​ഹം എ​ന്ന​തി​ല്‍ ഫാ.​ഡോ. ഫ്രാ​ന്‍സി​സ് ദേ​വ​സി ഇ​ല​വ​ത്തി​ങ്ക​ലും വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

ഡോ. ​ജൂ​ബി മാ​ത്യു, ഫാ.​ഡോ. ജോ​സ​ഫ് തെ​ക്കേ​വ​യ​ലി​ല്‍ എ​ന്നി​വ​ര്‍ മോ​ഡ​റേ​റ്റ​ര്‍മാ​രാ​യി​രു​ന്നു.

Latest News

Corehub Up